Skip to content Skip to sidebar Skip to footer

പൗരത്വ നിയമഭേദഗതി ആർക്കുവേണ്ടി? എന്തിനുവേണ്ടി?

– P Sukeshan Nair

🇧🇫 പ്രിയപ്പെട്ട സഖാക്കളെ , പൗരത്വ നിയമഭേദഗതി ആർക്കുവേണ്ടി? എന്തിനുവേണ്ടി? ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ചുവടു വെപ്പോ? പൗരത്വ നിയമം ധൃതിപിടിച്ച് നടപ്പിലാക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ? വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദുർഭരണവും ,വർഗീയ അജണ്ടയും, ദുസഹകമായ വിലക്കയറ്റവും, സാധാരണക്കാരന് ജീവിക്കാൻ വയ്യാത്ത അവസ്ഥയും, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും, കർഷക ജീവിതത്തിന്റെ അരക്ഷിതാവസ്ഥയും , കർഷക സമരങ്ങളും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സമ്പന്ന വർഗ്ഗത്തിനും, അദാനി മാർക്കും പണയപ്പെടുത്തുന്ന രീതിയും,ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുകയും അതിന് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആർഎസ്എസ് കൂട്ടുകെട്ടിന് തിരിച്ചു ഭരണത്തിലേക്ക് വന്നെത്താൻ കഴിയുകയില്ല എന്ന് വ്യക്തമായി മനസ്സിലാക്കിയ ബിജെപി നേതൃത്വം, ജനങ്ങളുടെ ശ്രദ്ധ ഹിന്ദു വർഗീയതയിലേക്ക് തിരിച്ചു വിടുവാനും, ഹിന്ദുത്വ പ്രീണത്തിന്, ഹിന്ദുമത വോട്ടുകളുടെ ധ്രുവീകരണത്തിനും വേണ്ടിയാണ് ,വർഗീയ ഫാസിസ്റ്റുകൾ ആയ
ആർഎസ്എസ്, ബിജെപിയുടെ നിർബന്ധ ബുദ്ധിയാണ് ഈ നിയമഭേദഗതി ഉടൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതേതര ,സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയിൽ ഈ നിയമം കൊണ്ട് ഉണ്ടാകുന്ന വർഗീയ വിഷം എത്രയാണെന്ന് പറഞ്ഞറിയിക്കുവാൻ കഴിയുകയില്ല .ബാബറി മസ്ജിദ് ആർഎസ്എസും ബിജെപിയും ചേർന്ന പൊളിച്ചതിനെ തുടർന്നുണ്ടായ ലഹളകളിലും, അക്രമങ്ങളിലും ,എത്ര പേർ മരണപ്പെട്ടു എന്നും , എത്രപേർനിത്യ ദുരിതത്തിലേക്ക് തള്ളപ്പെട്ടു എന്നും നമ്മൾ കണ്ടതാണ്. അതിനുശേഷം ഉണ്ടായ മണിപ്പൂർ കലാപത്തിൽ നടന്ന അക്രമങ്ങളും, കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, കൂട്ടക്കൊലകളും, നമ്മൾ കണ്ടു മനസ്സിലാക്കിയതാണ്. മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥിതി ആശങ്കാജനകമായി തുടരുകയാണെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതി ഇന്ന് 12/3/2024 റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറിയിരിക്കുന്നു ഇനി പൗരത്വ ഭേദഗതി നിയമം കൂടി നടപ്പിലായാൽ എത്രയധികം ആളുകൾ രക്തസാക്ഷിത്വം വഹിക്കേണ്ടി വരുമെന്ന് നമുക്ക് അനുമാനിക്കാൻ കഴിയുകയില്ല. ബിജെപി അധികാരത്തിൽ വന്നശേഷം നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും, ദുരഭിമാന കൊലകളും, എന്തിനേറെ നമ്മൾ കഴിക്കേണ്ട ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും, വരെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ബിജെപി ആർഎസ്എസ് ഗവൺമെൻറ് ഇതുകൂടെ നടപ്പിലാക്കിയാൽ ഇന്ത്യയിലെ സമാധാനന്തരീക്ഷം എവിടെ ചെന്നെത്തും എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്, ഇന്ത്യയിലെ സമാധാനപ്രിയരായ നല്ലൊരു വിഭാഗം ജനങ്ങളെയാണ് പൗരത്വ നിയമ ഭേദഗതിബിൽ ബാധിക്കുന്നത്. പ്രധാനമായും ന്യൂനപക്ഷങ്ങളെയും, മുസ്ലിം സമുദായങ്ങളെയും, ഒറ്റപ്പെടുത്താനും രാജ്യത്ത് നിന്ന് പുറന്തള്ളാനുമുള്ള ശ്രമമാണ് ഈ നിയമ ഭേദഗതി .ആദ്യം മുസ്ലീങ്ങളെ ബാധിക്കും ,അത് കഴിഞ്ഞാൽ മറ്റു ഹിന്ദുക്കൾ അല്ലാത്ത ന്യൂനപക്ഷക്കാരെയും ബാധിക്കുന്നതാണ്. ബിജെപി ഗവൺമെൻറ് എത്രത്തോളം പുരോഗമനങ്ങൾ പറയുന്നുണ്ട് എങ്കിലും ഇന്നും രാജ്യത്തിൻറെ പല ഭാഗങ്ങളിലും ചിരട്ടയിൽ വെള്ളം കുടിക്കുന്നവരും ഒരു കിണറ്റിൽ നിന്ന് വെള്ളം കോരാൻ കഴിയാത്തവരും, അവർണ യുവാക്കളെയും യുവതികളെയോ അധകൃത വർഗ്ഗത്തിൽ പെട്ടവർ വിവാഹം കഴിക്കുകയാണെങ്കിൽ ചുട്ടുകരിക്കുന്നതും, അടിച്ചു കൊല്ലുന്നതും ആൾക്കൂട്ട കൊല നടത്തുന്നതുമായ മതഭ്രാന്തന്മാർ ഈ രാജ്യത്ത് ഈ നിയമം കൂടി പാസായാൽ ഇന്ത്യൻ ന്യൂനപക്ഷ സമുദായമായ മുസ്ലീങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയും.
2014ലെ ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രിയിലെ പ്രധാന അജണ്ട ആയിരുന്നു പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുമെന്നുള്ളത് .എന്നാൽ 2024 ബിജെപിയെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമായും പറയുന്നത് പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ എത്തിയ ഹിന്ദു പാഴ്സി ജൈന ബുദ്ധ ക്രൈസ്തവർ മറ്റു മതവിഭാഗത്തിൽ പെട്ട ആളുകൾക്ക് പൗരത്വ അവകാശം നൽകുന്നതാണ്. പ്രസ്തുത നിയമം എന്തിനാണ് മുസ്ലിം സമുദായത്തെ ഒഴിവാക്കുന്നത് . പാക്കിസ്ഥാൻ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യ മഹാരാജ്യം ബംഗ്ലാദേശിനെ സൈനികമായും, സാമ്പത്തികമായും, സഹായിക്കുകയും ബംഗ്ലാദേശിൽ നിന്ന് പാക്കിസ്ഥാനെ പുറത്താക്കുകയും ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായപ്പോൾ ബംഗ്ലാദേശിൽ നിന്നും പാവപ്പെട്ട അനേകം മുസ്ലിങ്ങൾ ഇന്ത്യയിൽ കുടിയേറിയിട്ടുണ്ട് അവർക്കെതിരായിട്ട് ആരും ഒരു നടപടിയും ഇതുവരെയുംകൈ കൊണ്ടിട്ടില്ല .അവരും അവരുടെ കുട്ടികളും ഇന്ത്യയിൽ ചേക്കേറി വളർന്ന് വലുതായി ഇന്ത്യയുടെ ഭരണഘടനയും ഭരണത്തെയും അനുസരിച്ച് ജീവിച്ചുവരുന്ന ഇവർക്കൊക്കെ ഇനി പൗരത്വം നൽകില്ല എന്ന് പറയുന്നത് മര്യാദകേടും ,ലോക മനസ്സാക്ഷിക്ക് ചേർന്നതും അല്ല .

ഏതു രാജ്യത്തുനിന്നും ഇന്ത്യയിൽ കുടി യേറി 11 വർഷത്തിനുമേൽ താമസിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയിരുന്നു ഇപ്പോൾ മാറ്റി ആറു വർഷമാക്കിയിരിക്കുന്നു. ഇത് മാത്രമല്ല കുടിയേറ്റക്കാരെ 2015, 2016 ,എന്നീ കാലഘട്ടത്തെ പ്രത്യേക വിജ്ഞാപനത്തിൽ കൂടി ശിക്ഷാനടപടികൾ നിന്നും ഒഴിവാക്കി രാജ്യത്ത് തുടരുന്നവർക്ക് പൗരത്വ അവകാശം നൽകുന്നതാണ് പുതിയ പൗരാവകാശ നിയമഭേദഗതി ബിൽ. 2016 ജൂലൈ പതിനാറിന് ആദ്യമായി ലോകസഭയിൽ അവതരിപ്പിച്ചു. ആഗസ്റ്റ് മാസത്തിൽ ബിൽ സംയുക്ത പാർലമെൻററി കമ്മറ്റിക്ക് കൈമാറി. 2019 ജനുവരി ഏഴിന് സമിതി ഗവൺമെന്റിന് റിപ്പോർട്ട് നൽകി. 2019 ജനുവരിയിൽ ബില്ല് ഗവൺമെൻറ് പാസാക്കി എന്നാൽ രാജ്യസഭയിൽ ബിജെപി ഗവൺമെന്റിന് ഭൂരിപക്ഷമില്ലാത്തതിനാൽ പാസാക്കാൻ കഴിഞ്ഞില്ല പതിനാറാം ലോകസഭ യുടെ കാലാവധി കഴിഞ്ഞതിനാൽ ഈ ബിൽ അസാധുവായി. ഈ ഡിസംബറിൽ കേന്ദ്രമന്ത്രിസഭ ബിൽ അംഗീകരിക്കുകയും ഒമ്പതാം തീയതി ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ലോകസഭയിൽ അവതരിപ്പിച്ച 311 വോട്ടുകൾക്ക് ബിൽ പാസായി
ആസാമിലെ ജനങ്ങളുടെ പൗരത്വം സ്വീകരിക്കുന്ന പൗരത്വ രജിസ്റ്ററിൽ എൻ ആർ സി പ്രസിദ്ധീകരിച്ചതിൽ നാല്പത്തിയേഴ് ലക്ഷം ജനങ്ങൾ പുറത്തായി ഇത് രാജ്യത്തിനുള്ളിലാകമാനം മാനുഷിക പ്രശ്നമായി മാറി. പല സ്ഥലത്തും ഹർത്താലും പ്രകടനങ്ങളും സമരങ്ങളും നടന്നു. അന്തിമ പട്ടിക തയ്യാറാക്കിയിട്ടില്ല, എങ്കിലും അതിൽ 28 ലക്ഷം പേർ ഹിന്ദുക്കളും ,10 ലക്ഷം മുസ്ലീങ്ങളും ,ബാക്കി മറ്റു ജനവിഭാഗക്കാരുമാണ്. അവർ അനധികൃത കുടിയേറ്റക്കാരായി കാണുന്നു ,എന്നാൽ ഇന്നത്തെ പുതിയ നിയമഭേദഗതി അനുസരിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു ,സിഖ് ,ജൈന, പാഴ്സി, ബുദ്ധ മതവിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കും. മുസ്ലിം ജനങ്ങളെ കുറിച്ച് ഒന്നും തന്നെ ഇതിൽ പറയുന്നില്ല. ഒന്നും പറയാത്തത് കൊണ്ട് മുസ്ലിം സമുദായക്കാർ പുറത്താക്കപ്പെടും. ഇത് നീതികേട് അല്ലേ? ആസാമിൽ മാത്രമല്ല ഇതുപോലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം നടപടികൾ ഉണ്ടാകും .ത്രിപുര, പഞ്ചാബ് ,ബംഗാൾ, ഹരിയാന, തുടങ്ങി ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം നടപടികൾ ഉണ്ടാകും. പലസംസ്ഥാനങ്ങളിൽ നിന്നും മുസ്ലിംങ്ങൾ പുറത്താക്കപ്പെടും .ഒരു കാര്യം ഭരണാധികാരി വർഗ്ഗം കാണേണ്ടതാണ് ലോക മുസ്ലിം രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ അവസ്ഥ എന്തായിരിക്കും? മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും മുസ്ലിം രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യ കാരുടെ ഭാവി എന്തായിരിക്കും ?എന്ന് പോലും ഈ വർഗീയവാദികൾ ചിന്തിക്കുന്നില്ല.
നിയമം നടപ്പിലാക്കുന്നതിന് വേണ്ടി ഉന്നത അധികാര സമിതികളും ജില്ലാ സമിതികളും രൂപീകരിച്ചിരിക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടറി ഗ്രേഡ് ഉള്ള സിബിഐ ഉദ്യോഗസ്ഥൻ, റീജിണൽ രജിസ്ട്രേഷൻ ഓഫീസർ ,നാഷണൽ ഇൻഫർമേഷൻ ഇന്ത്യ ട് സെൻറർന്ത്യ കീഴിലുള്ള സംസ്ഥാന ഇൻറലിജൻസ് ഉദ്യോഗസ്ഥർ, സംസ്ഥാന പോസ്റ്റ് മാസ്റ്റർ ജനറൽ, അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ആൾ. ഇവരെല്ലാം തന്നെ ഹോം മിനിസ്ട്രിയുടെയും ബിജെപി ഗവൺമെന്റിന്റെയും ആർഎസ്എസിന്റെയും സ്വാധീനിതയിലുള്ളവരായിരിക്കും. എന്ന് നമ്മൾ മനസ്സിലാക്കണം ഇവർക്ക് ഗവൺമെൻറ് പറയുന്നതിന് അപ്പുറം ഒന്നും ചെയ്യുവാൻ കഴിയുകയില്ല. സംസ്ഥാന സമിതിയിൽ സംസ്ഥാന ആഭ്യന്തരവകുപ്പിൽ സെക്രട്ടറിയുടെ പ്രതിനിധി ,റെയിൽവേ ഡിവിഷണൽ മാനേജർ അല്ലെങ്കിൽ അദ്ദേഹത്തിൻറെ പ്രതിനിധി . ഇവരും കേന്ദ്ര ഗവൺമെൻറ് നേതൃത്വത്തിൽ, മോഡിയുടെ ഉദ്യോഗസ്ഥന്മാരാണ്. ഇവർ ബിജെപിയും കേന്ദ്രഗവൺമെൻറ് പറയുന്നതിനപ്പുറം എന്തെങ്കിലും ചെയ്യുമോ ? ജില്ലാ സമിതികളും രൂപീകരിക്കുന്നു. ജില്ലാ സമിതികളിൽ ജില്ലാ കളക്ടർ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന ആൾ ,പ്രധാന റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ,ഇവർ ഒന്നരണ്ടോ പേർ ഒഴിച്ച് ബാക്കിയുള്ളവർ കേന്ദ്ര ഗവൺമെൻറ് നിർദ്ദേശിക്കുന്നവരാണ്. കേന്ദ്ര ഗവൺമെൻറ് പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ വിധിക്കപ്പെട്ടവരാണ് ഇവർ എന്ന് മനസ്സിലാക്കണം .എല്ലാ സമിതികളിലെയും കോറം എന്ന് പറയുന്നത് അധ്യക്ഷൻ ഉൾപ്പെടെ രണ്ടുപേർ മതി, എന്തൊരു തമാശയാണ് . നിയമം നടപ്പിലാക്കാൻ കഴിയുകയില്ല എന്നാണ് കേരളവും, ബംഗാൾ, സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയെ ലോക രാഷ്ട്രങ്ങൾ ഈ നിയമം നടപ്പിലാക്കിയാൽ അവരുടെ നിലപാട് എന്തായിരിക്കും എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായി സുപ്രീംകോടതിയിൽ ഇന്ന് കേസ് നടക്കുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളും,
കേരള ഗവൺമെൻറ്, ഇതിൽ കക്ഷി ചേർന്നിട്ടുണ്ട് .ഇനി മറ്റുള്ള പല സ്റ്റേറ്റുകളും ഇതിൽ കക്ഷി ചേരുമെന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര വിശ്വാസികളായ നമ്മൾ ഈ ബില്ലിനെ ശക്തിയുക്തം എതിർക്കേണ്ടതും ഇതിൻറെ പൂർണ്ണ വിവരങ്ങൾ ജനങ്ങളുടെ ഇടയിൽ വേണ്ടുന്നത്ര പബ്ലിസിറ്റി കൊടുക്കുകയും, 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളായ ആർഎസ്എസിനെയും ബിജെപിയെയും ഇന്ത്യൻ മണ്ണിൽ നിന്ന് തൂത്തെറിയുവാൻ നമ്മൾ തയ്യാറാകണം. അതിനുവേണ്ടി ജനാധിപത്യ, സോഷ്യലിസ്റ്റ് ,മതേതര, വിശ്വാസികളായ നമ്മൾ രംഗത്തിറങ്ങി ശക്തമായി പ്രവർത്തിച്ചിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പി സുകേശന്‍ നായർ സംസ്ഥാന ജനറൽ സെക്രട്ടറി സമാജവാദി പാർട്ടി സംസ്ഥാന കമ്മിറ്റി.

Leave a comment

Close